Leading News Portal in Kerala

പണിമുടക്കിയ ഫേസ്ബുക്കും ഇൻസ്റ്റഗ്രാമും പ്രശ്നം പരിഹരിച്ചു | Service disruption of Instagram and Facebook restored by its parent company Meta | Tech


Last Updated:

മെറ്റയിലെ കമ്മ്യൂണിക്കേഷൻസ് ഡയറക്ടർ ആൻഡി സ്റ്റോൺ, തകരാർ മൂലമുണ്ടായ അസൗകര്യത്തിൽ ക്ഷമാപണം നടത്തി

ഫേസ്ബുക്കിൻ്റെയും ഇൻസ്റ്റാഗ്രാമിൻ്റെയും പ്രവർത്തനം പുനഃസ്ഥാപിച്ചതായി മാതൃ കമ്പനിയായ മെറ്റ. ആഗോളതലത്തിൽ വ്യാപകമായ തകർച്ചയെ തുടർന്ന് സേവനങ്ങൾ പുനഃസ്ഥാപിക്കുന്നതായി ഔദ്യോഗികമായി സ്ഥിരീകരിച്ചു. രണ്ട് പ്ലാറ്റ്‌ഫോമുകളിലേക്കും പ്രവേശിക്കാൻ കഴിയാതെ വരികയായിരുന്നു. മെറ്റയിലെ കമ്മ്യൂണിക്കേഷൻസ് ഡയറക്ടർ ആൻഡി സ്റ്റോൺ, തകരാർ മൂലമുണ്ടായ അസൗകര്യത്തിൽ ക്ഷമാപണം നടത്തി. സാങ്കേതിക പ്രശ്നം സംഭവിച്ചതായി അംഗീകരിക്കുകയും അത് കഴിയുന്നത്ര വേഗത്തിൽ പരിഹരിച്ചതായി ഉപയോക്താക്കൾക്ക് ഉറപ്പ് നൽകുകയും ചെയ്തു.

ലോകമെമ്പാടുമുള്ള ഉപയോക്താക്കൾ ഫേസ്ബുക്കും ഇൻസ്റ്റാഗ്രാമും ആക്‌സസ് ചെയ്യുന്നതിൽ ബുദ്ധിമുട്ടുകൾ റിപ്പോർട്ട് ചെയ്‌തതോടെ ഈ തകരാറ് ആഗോളതലത്തിൽ സ്വാധീനം ചെലുത്തി. ആശയവിനിമയത്തിനും നെറ്റ്‌വർക്കിംഗിനും വിനോദത്തിനുമായി പ്ലാറ്റ്‌ഫോമുകളെ ആശ്രയിക്കുന്ന ഉപയോക്താക്കൾക്കിടയിൽ പെട്ടെന്നുള്ള തടസ്സം നിരാശക്ക് കാരണമായി മാറുകയായിരുന്നു.