Leading News Portal in Kerala

വിദ്യാർത്ഥിനി പുഴയിലേക്ക് ചാടി…

 

കരുനാഗപ്പള്ളി : തൊടിയൂർ പുത്തൻതറയിൽ സജാദിൻ്റെ മകൾ പത്താം ക്ലാസ് കാരിയായ സജാദ് ഫാത്തിമയാണ് തൊടിയൂർ കാരൂർക്കടവ് പാലത്തിൽ നിന്ന് രാവിലെ ആറ്റിലേക്ക് ചാടിയത്. ഫയർഫോഴ്സിന്റെ നേതൃത്വത്തിൽ ആറ്റിൽ തിരച്ചിൽ തുടരുന്നു. സൈക്കിളും ചെരുപ്പും റോഡ് സൈഡിൽ ഇരിക്കുന്നത് കണ്ട് സമീപത്തെ CCTV പരിശോധിച്ചതിൽ നിന്നാണ് സംഭവം വ്യക്തമായത്. രാവിലെ ആറ് മണിയൊടെ വീടിന് സമീപത്ത് ട്യൂഷന് പോകാനൊരുങ്ങി വന്നതായിരുന്നു. കത്തെഴുതി വെച്ചിട്ടായിരുന്നു പോയത്. SSLC ക്ക് ഫുൾ A+ കിട്ടുമോയെന്ന ആശങ്കയാണ് കുറിപ്പിൽ.