Leading News Portal in Kerala

‘പിതാവ് മരിച്ച കാര്യം അമ്മയെ ഇതുവരെയും അറിയിച്ചിട്ടില്ല’; ഷൈൻ ടോമിനെ സന്ദർശിച്ച് സുരേഷ് ​ഗോപി | Suresh Gopi visits Shine Tom in the hospital


Last Updated:

വെള്ളിയാഴ്ചയാണ് നടൻ ഷൈൻ ടോം ചാക്കോയും കുടുംബവും സഞ്ചരിച്ച വാഹനം സേലത്ത് അപകടത്തിൽപെട്ട് ഷൈനിന്റെ പിതാവ് സി.പി ചാക്കോ മരണമടഞ്ഞത്

ആശുപത്രിയിൽ കഴിയുന്ന ഷൈൻ ടോമിനെ സന്ദർശിച്ച് കേന്ദ്രമന്ത്രി സുരേഷ് ​ഗോപിആശുപത്രിയിൽ കഴിയുന്ന ഷൈൻ ടോമിനെ സന്ദർശിച്ച് കേന്ദ്രമന്ത്രി സുരേഷ് ​ഗോപി
ആശുപത്രിയിൽ കഴിയുന്ന ഷൈൻ ടോമിനെ സന്ദർശിച്ച് കേന്ദ്രമന്ത്രി സുരേഷ് ​ഗോപി

വാഹനാപകടത്തിൽ പരിക്കേറ്റ് ആശുപത്രിയിൽ കഴിയുന്ന ഷൈൻ ടോമിനെ സന്ദർശിച്ച് കേന്ദ്രമന്ത്രി സുരേഷ് ​ഗോപി. തൃശൂരിലെ സ്വകാര്യ ആശുപത്രിയിലാണ് ഷൈൻ ടോം കഴിയുന്നത്. ഇവിടെ എത്തിയാണ് സുരേഷ് ​ഗോപി സന്ദർശനം നടത്തിയത്. ഷൈൻ ടോം ചാക്കോയുടെ പിതാവിന്റെ മരണത്തിൽ സുരേഷ് ​ഗോപി അനുശോചനവും അറിയിച്ചു.

പിതാവ് ചാക്കോയുടെ മരണാനന്തര ചടങ്ങുകൾക്കു ശേഷമാകും ഷൈനിന്റെ സർജറി നടക്കുക. ഷൈനിന്റെ സഹോദരിമാർ ഇന്ന് രാത്രി എത്തിച്ചേരുമെന്നും സുരേഷ് ​ഗോപി മാധ്യമപ്രവർത്തകരോട് പറഞ്ഞു. പിതാവ് മരിച്ച വിവരം ഇതുവരെയും ഷൈനിന്റെ അമ്മയെ അറിയച്ചിട്ടില്ല.

അമ്മയുടെ ആരോ​ഗ്യസ്ഥിതിയിൽ ആശങ്കയില്ലെന്നും സുരേഷ് ​ഗോപി പറഞ്ഞു.

ചെറിയ പരിക്കുകൾ മാത്രമാണുള്ളതെന്നും ഡോക്ടർമാരുമായി സംസാരിച്ചെന്നും സുരേഷ് ​ഗോപി വ്യക്തമാക്കി. ഒരു ലോറി ആ സ്പോട്ടിൽ ഇടിച്ച് സ്റ്റീയറിങ് ലോക്ക് ആയി ഇവരുടെ വണ്ടിയുടെ പുറകു വശത്ത് ഇടിച്ചതെന്നാണ് അവർ പറഞ്ഞത്. മുൻപിൽ ഇരുന്ന രണ്ടു പേർക്കും പരിക്കില്ല, പുറകിൽ ഇരുന്ന മൂന്നുേപർക്കാണ് പരിക്കുള്ളത്. രാത്രി ഷൈനിന്റെ ചേച്ചിമാരെത്തും. ഞായറാഴ്ച ഉച്ചയ്ക്കു ശേഷമാകും സംസ്കാരമെന്നും സുരേഷ് ​ഗോപി കൂട്ടിച്ചേർത്തു.

വെള്ളിയാഴ്ചയാണ് നടൻ ഷൈൻ ടോം ചാക്കോയും കുടുംബവും സഞ്ചരിച്ച വാഹനം സേലത്ത് അപകടത്തിൽപെട്ട് ഷൈനിന്റെ പിതാവ് സി.പി ചാക്കോ മരണമടഞ്ഞത്. അപകടത്തിൽ ഷൈനിനും അമ്മയ്ക്കും പരിക്കേറ്റിട്ടുണ്ട്. ഷൈനും പിതാവും അമ്മയും സഹോദരനും സഹായിയും കൂടി ബെംഗളൂരുവിലേക്ക് പോകുന്ന വേളയിലായിരുന്നു അപകടം. രാവിലെ ഏഴു മണിയോടെ സേലം–ബെംഗളൂരു ദേശീയപാതയിൽ ധർമപുരിക്കടുത്ത് പാലക്കോട് എന്ന സ്ഥലത്തായിരുന്നു അപകടം സംഭവിച്ചത്. അപകടം ഉണ്ടായ ഉടനെ അഞ്ചുപേരെയും ആശുപത്രിയിലെത്തിച്ചെങ്കിലും ഷൈനിന്റെ പിതാവ് മരിച്ചു.