‘ക്യാപ്റ്റൻ കൂൾ’എന്ന വിളിപ്പേരിന് ട്രേഡ്മാർക്ക് സ്വന്തമാക്കാനൊരുങ്ങി എംഎസ് ധോണി former Indian captain MS Dhoni Files Trademark For His Iconic Captain Cool Nickname
Last Updated:
സമ്മർദ ഘട്ടങ്ങളെ അതിജീവിച്ച് ശരിയായ തീരുമാനങ്ങളെടുത്ത് ടീമിനെ വിജയത്തിലെത്തിക്കാനുള്ള ധോണിയുടെ കഴിവാണ് ക്യാപ്റ്റൻ കൂൾ എന്ന പേരിന് പിന്നിൽ
തന്റെ ശാന്തമായ നേതൃത്വ പാടവത്തിന് ആരാധകരും ക്രിക്കറ്റ് ലോകവും ചാർത്തി തന്ന ‘ക്യാപ്റ്റൻ കൂൾ’എന്ന വിളിപ്പേരിന് ട്രേഡ് മാർക്ക് സ്വന്തമാക്കാനൊരുങ്ങി മുൻ ഇന്ത്യൻ നായകൻ എംഎസ് ധോണി. ജൂൺ 5 ന് ട്രേഡ് മാർക്ക് രജിസ്ട്രി പോർട്ടൽ വഴി ഓൺലൈനായി പേരിന്റെ ട്രേഡ് മാർക്കിനായുള്ള അപേക്ഷയും ധോണി സമർപ്പിച്ചു എന്നും ഇത് അംഗീകരിച്ചെന്നുമാണ് പോര്‍ട്ടലില്‍ നിന്ന് ലഭിക്കുന്ന വിവരം. സ്പോര്‍ട്സ് ട്രെയിനിങ് സെന്ററുകള്‍, കോച്ചിങ് സര്‍വീസുകള്‍, മറ്റു പരിശീലന കേന്ദ്രങ്ങള്‍ എന്നിവയ്ക്ക് ക്യാപ്റ്റന്‍ കൂള്‍ എന്ന പേര് ധോനിക്ക് ഉപയോഗിക്കാനാകും.
വെറുമൊരു പേരിനപ്പുറം ക്യാപ്റ്റൻ കൂൾ എന്നത് ധോണി എന്ന വ്യക്തിയുടെ പര്യായമായി മാറുകയായിരുന്നു. സമ്മർദ ഘട്ടങ്ങളെ അതിജീവിച്ച് ശരിയായ തീരുമാനങ്ങളെടുത്ത് ടീമിനെ വിജയത്തിലെത്തിക്കാനുള്ള ധോണിയുടെ കഴിവാണ് ക്യാപ്റ്റൻ കൂൾ എന്ന പേരിന് പിന്നിൽ. എത് സമ്മർദത്തെയും കൂളായി നേരിടുന്നതായിരുന്നു കളിക്കളത്തിലെ ധോണിയുടെ ശൈലി. 2007-ലെ പ്രഥമ ടി20 ലോകകപ്പ് വിജയത്തിലും 2011-ലെ ഏകദിന ലോകകപ്പ് വിജയത്തിലും 2017-ലെ ചാമ്പ്യൻസ് ട്രോഫി വിജയത്തിലുമെല്ലാം ധോണിയുടെ ഈ കഴിവ് ക്രിക്കറ്റ് ലോകം കണ്ടതാണ്.
ബ്രാൻഡിംഗ് ആവശ്യങ്ങൾക്കായി ഒരു പേരോ വാക്കുകളോ ട്രേഡ്മാർക്ക് ചെയ്യുന്നത് ആഗോള താരങ്ങൾക്കിയിൽ സാധാരണമാണ്. ഫുട്ബോൾ ഐക്കൺ ക്രിസ്റ്റ്യാനോ റൊണാൾഡോ തന്റേതായ ബ്രാൻഡ് സൃഷ്ടിക്കാൻ “CR7” എന്ന പേര് ഉപയോഗിച്ചു. ബാസ്ക്കറ്റ് ബോൾ ഇതിഹാസം മൈക്കൽ ജോർദാൻ ‘എയർ ജോർദാൻ’ എന്ന ബ്രാൻഡിനായുള്ള കരാറിനൊപ്പം “ജമ്പ്മാൻ” ലോഗോ ഉപയോഗിച്ചിതും ഇതിന്റെ മറ്റൊരു ഉദാഹരണമാണ്. വസ്ത്ര നിർമ്മാണം മുതൽ റസ്റ്റോറന്റുകൾ വരെയുള്ള വിവിധ മേഖലകളിലെ തന്റെ നിരവധി ബിസിനസുകളിൽ വിരാട് കോഹ്ലിയുടെ ‘വൺ8’ എന്ന ട്രേഡ് മാർക്കും ഉപയോഗിച്ചിട്ടുണ്ട്.
New Delhi,Delhi
June 30, 2025 7:49 PM IST