Leading News Portal in Kerala

അന്യ സ്ത്രീകളെ നോക്കിയതിനെ ചൊല്ലിയുള്ള തർക്കം: കാമുകന്റെ കണ്ണിൽ സൂചി കൊണ്ട് കുത്തിപ്പരിക്കേൽപ്പിച്ച് യുവതി


വാഷിംഗ്ടൺ: അന്യ സ്ത്രീകളെ നോക്കിയതിനെ ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് യുവതി കാമുകന്റെ കണ്ണിൽ സൂചി കൊണ്ട് കുത്തിപ്പരിക്കേൽപ്പിച്ചു. അമേരിക്കയിലെ ഫ്‌ലോറിഡയിലാണ് സംഭവം ഉണ്ടായത്. യുവതിയെ അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു.

മറ്റ് സ്ത്രീകളെ നോക്കിയതിന്റെ ദേഷ്യത്തിലാണ് തന്റെ കണ്ണിൽ യുവതി സൂചി കൊണ്ട് കുത്തിയതെന്നാണ് യുവാവ് പോലീസിനോട് വെളിപ്പെടുത്തിയത്. ആക്രമണത്തിൽ യുവാവിന്റെ വലത് കണ്ണിന് ഗുരുതരമായി പരിക്കേറ്റു. എന്നാൽ, പരിക്കേൽപ്പിച്ചത് താനല്ലെന്നും യുവാവ് സ്വയമുണ്ടാക്കിയ മുറിവാണിതെന്നുമാണ് യുവതിയുടെ വാദം.