Leading News Portal in Kerala

പുരുഷന്മാർക്ക് ഇപ്പോൾ മധുവിധുവിന് നല്ല കാലമല്ല; ഇത്തവണ വില്ലനായത് ഇടിമിന്നൽ|Now is not a good time for honeymoon for men youth died by lightning while standing in at a beach in Central Florida


Last Updated:

സംഭവം കണ്ടോടയെത്തിയവർ യുവാവിനെ ഉടനെ ആശുപത്രിയിലേക്ക് കൊണ്ടുപോയിരുന്നു

News18News18
News18

സെൻട്രൽ ഫ്ലോറിഡയിലെ ഒരു ബീച്ചിൽ വെള്ളത്തിൽ നിൽക്കുമ്പോൾ ഇടിമിന്നലേറ്റ് യുവാവ് മരിച്ചു. കൊളറാഡോയിൽ നിന്നുള്ള 29 വയസ്സുള്ള യുവാവാണ് മരിച്ചത്. ഹണിമൂണിനായി എത്തിയപ്പോഴായിരുന്നു ഈ ദുരന്തം സംഭവിച്ചിതെന്നാണ് റിപ്പോർട്ട്. വോളൂസിയ കൗണ്ടിയിലെ ന്യൂ സ്മിർണ ബീച്ചിലാണ് സംഭവം.

സംഭവം കണ്ടോടയെത്തിയവർ സിപിആർ നൽകി ആശുപത്രിയിലേക്ക് കൊണ്ടുപോയി. പക്ഷേ അടുത്ത ദിവസം അദ്ദേഹം മരിച്ചുവെന്ന് വോളൂസിയ കൗണ്ടി ബീച്ച് സുരക്ഷാ ഡയറക്ടർ ടാമി മാൽഫേഴ്‌സ് സിബിഎസിന്റെ ഫ്ലോറിഡ അഫിലിയേറ്റ് ഡബ്ല്യുകെഎംജിയോട് പറഞ്ഞു‌.

അതേസമയം ദാരുണമായ മരണപ്പെട്ട ആ യുവാവിന്റെ പേര് ഉദ്യോഗസ്ഥർ വെളിപ്പെടുത്തിയിട്ടില്ലെന്ന് റിപ്പോർട്ടുകൾ പറയുന്നു. ഭാര്യയോടൊപ്പം ഹണിമൂണിനായി എത്തി യുവാവ് മരണപ്പെട്ട സംഭവത്തിൽ തങ്ങൾ ദുഃഖം രേഖപ്പെടുത്തുന്നുവെന്നും വരും വർഷങ്ങളിൽ അവളോടൊപ്പം നിരവധി വാർഷികങ്ങൾ ആഘോഷിക്കേണ്ടതായിരുന്നു.

ഞങ്ങളുടെ ലൈഫ് ഗാർഡുകളുടെയും ഇഎംഎസ് ടീമിന്റെയും അടിയന്തര ചികിത്സ ജീവനക്കാരുടെയും കഠിനാധ്വാനം അവനെ അവളിലേക്ക് തിരികെ കൊണ്ടുവരുമെന്ന് പ്രതീക്ഷിച്ചിരുന്ന വോളൂസിയ കൗണ്ടിയിലെ നമുക്കെല്ലാവർക്കും വേണ്ടി ഈ യുവതിക്ക് ആത്മാർത്ഥമായ അനുശോചനം അറിയിക്കുന്നുവെന്നും വോളൂസിയ കൗണ്ടി ഷെരീഫ് മൈക്ക് ചിറ്റ്വുഡ് പറഞ്ഞു.