Leading News Portal in Kerala

വിദ്യാർത്ഥിനിയുടെ മുറിയിൽ അതിക്രമിച്ചു കയറി സ്വയംഭോഗം ചെയ്ത ഇന്ത്യൻ വിദ്യാർത്ഥി യുകെയിൽ പിടിയിൽ|Indian student arrested in UK for breaks into female student s room and masturbating on her favourite things


Last Updated:

സംഭവത്തിൽ യുവാവിന് 14 മാസത്തെ തടവ് ശിക്ഷയും 200 മണിക്കൂർ ശമ്പളമില്ലാത്ത കമ്മ്യൂണിറ്റി സേവനം പൂർത്തിയാക്കാനും ശിക്ഷ ലഭിച്ചു

Indian student Udkarsh Yadav who breaks into graduate student's room and masturbates on her private partsIndian student Udkarsh Yadav who breaks into graduate student's room and masturbates on her private parts
Indian student Udkarsh Yadav who breaks into graduate student’s room and masturbates on her private parts

ബിരുദ വിദ്യാർത്ഥിനിയുടെ മുറിയിൽ അതിക്രമിച്ച് കയറി അവരുടെ സ്വകാര്യ വസ്തുക്കളിൽ സ്വയംഭോഗം ചെയ്ത ഇന്ത്യൻ വിദ്യാർത്ഥി യുകെയിൽ പിടിയിൽ. നോർത്തുംബ്രിയ സർവകലാശാലയിലെ സിവിൽ എഞ്ചിനീയറിംഗ് വിദ്യാർത്ഥിയായ ഉദ്കർഷ് യാദവ് ആണ് പിടിയിലായത്. 18 വയസ്സുകാരനായ ഉദ്കർഷ് യാദവ് സഹപാഠിയുടെ മുറിയിൽ അതിക്രമിച്ചു കയറി അവളുടെ കിടക്ക കവറിലും മുറിയിലുണ്ടായിരുന്ന കളിപ്പാട്ടങ്ങളിലും മറ്റും സ്വയംഭോഗം ചെയ്തുവെന്നാണ് കേസ്.

കഴിഞ്ഞ വർഷമാണ് സംഭവം. ക്രിസ്മസ് അവധിക്കാലത്ത് വിദ്യാർത്ഥിനി വീട്ടിലേക്ക് മടങ്ങിയപ്പോഴാണ് യുവാവിന്റെ അതിക്രമം. താമസസ്ഥലത്തെ എല്ലാ മുറികളിലേക്കും പ്രവേശനം അനുവദിക്കുന്നതിനായി തെറ്റായി കോൺഫിഗർ ചെയ്ത ജിം കീകാർഡ് ഉപയോഗിച്ചാണ് യാദവ് വിദ്യാർത്ഥിനിയുടെ മുറിയിലേക്ക് അനധികൃതമായി പ്രവേശനം നേടിയത്.

മുറിയിലേക്ക് പ്രവേശിച്ച ഇയാൾ‌ അവിടെയുണ്ടായിരുന്ന കിടക്ക കവറിലും മൂന്ന് ജെല്ലികാറ്റ് ടെഡി ബിയറുകളിലും സ്ഖലനം ചെയ്തുവെന്നാണ് റിപ്പോർട്ട്. ജനുവരി ആദ്യം അവൾ തിരിച്ചെത്തിയപ്പോൾ, അവളുടെ കിടക്കയിലും കളിപ്പാട്ടങ്ങളിലും ഒരു വെളുത്ത പദാർത്ഥം പറ്റിപ്പിടിച്ചു കിടക്കുന്നത് ശ്രദ്ധയിൽപ്പെട്ടു.

ചോദ്യം ചെയ്യലിനിടയിൽ യാദവ് ആദ്യം കുറ്റം സമ്മതിക്കാൻ വിസമ്മതിച്ചെങ്കിലും വിദ്യാർത്ഥിനിയുടെ വസ്തുക്കളിൽ ജനിതക വസ്തുക്കളുടെ സാന്നിധ്യം സ്ഥിരീകരിക്കുന്ന ഡിഎൻഎ ടെസ്റ്റിലൂടെ കൃത്യം നടന്നുവെന്ന് തെളിഞ്ഞതായും എക്സ്പ്രസ്സ് റിപ്പോർട്ട് ചെയ്തു.

കുറ്റം സമ്മതിച്ചതിനെത്തുടർന്ന്, യാദവിന് 14 മാസത്തെ തടവ് ശിക്ഷ ലഭിച്ചു, അത് രണ്ട് വർഷത്തേക്ക് സസ്പെൻഡ് ചെയ്തു. അതായത് അടുത്ത രണ്ട് വർഷത്തിനുള്ളിൽ മറ്റൊരു കുറ്റകൃത്യം ചെയ്തില്ലെങ്കിൽ അയാൾക്ക് ജയിൽ ശിക്ഷ അനുഭവിക്കേണ്ടിവരില്ല.

സസ്പെൻഡ് ചെയ്ത ശിക്ഷയ്ക്ക് പുറമേ, യാദവിന് 200 മണിക്കൂർ ശമ്പളമില്ലാത്ത കമ്മ്യൂണിറ്റി സേവനം പൂർത്തിയാക്കാനും പുനരധിവാസ പരിപാടികളിൽ പങ്കെടുക്കാനും ഉത്തരവിട്ടു. കേടുപാടുകൾ സംഭവിച്ച വസ്തുക്കൾക്ക് നഷ്ടപരിഹാരമായി 117 പൗണ്ട് നൽകാനും ഉത്തരവിട്ടു.