Leading News Portal in Kerala

‘333205 നായർ’; സൗരയൂഥത്തിലെ ഒരു ഛിന്നഗ്രഹത്തിന് മലയാളിയുടെ പേര്| An asteroid is named after Malayali researcher Dr Hari Nair


Last Updated:

‘ബെന്നു’ എന്ന ഛിന്നഗ്രഹത്തിലെത്തി സാംപിളുകൾ ശേഖരിക്കുന്നതിനുള്ള നാസയുടെ ‘ഓസിരിസ് റെക്‌സ്’ ദൗത്യത്തിൽ ഭാഗമായത് കണക്കിലെടുത്താണ് ഇന്റർനാഷനൽ ആസ്ട്രോണമിക്കൽ യൂണിയന്റെ (IAU) ബഹുമതി

ഡോ. എ ഹരി നായർഡോ. എ ഹരി നായർ
ഡോ. എ ഹരി നായർ

ന്യൂഡൽഹി: സൗരയൂഥത്തിലെ ഒരു ഛിന്നഗ്രഹത്തിനു കൂടി മലയാളി ഗവേഷകന്റെ പേര്. ജോൺസ് ഹോപ്കിൻസ് സർവകലാശാലയിൽ അപ്ലൈഡ് ഫിസിക്സ് വിഭാഗം ഗവേഷകനും സോഫ്റ്റ്‌വെയർ വിദഗ്‌ധനുമായ ഡോ. എ ഹരി നായരുടെ പേരാണ് ഛിന്നഗ്രഹ ത്തിന് നൽകിയത്.

‘ബെന്നു’ എന്ന ഛിന്നഗ്രഹത്തിലെത്തി സാംപിളുകൾ ശേഖരിക്കുന്നതിനുള്ള നാസയുടെ ‘ഓസിരിസ് റെക്‌സ്’ ദൗത്യത്തിൽ ഭാഗമായത് കണക്കിലെടുത്താണ് ഇന്റർനാഷനൽ ആസ്ട്രോണമിക്കൽ യൂണിയന്റെ (IAU) ബഹുമതി. ഛിന്നഗ്രഹത്തി ന്റെ കാറ്റലോഗ് നമ്പറാണ് 333205.

പെൻസിൽവേനിയയിൽ ജനിച്ച ഹരി ഗാനൻ സർവകലാശാലയിൽനിന്നു ഗണിതത്തിലും ഫിസിക്സിലും ബിരുദം നേടി. കൊച്ചി കാക്കനാടാണ് കുടുംബവേരുകൾ. കെ അയ്യപ്പൻനായരുടെയും ലത നായരുടെയും മകനാണ്. ഭാര്യ കീർത്തി.