Leading News Portal in Kerala

കാനഡയില്‍ പരിശീലനപ്പറക്കലിനിടെ ചെറുവിമാനങ്ങള്‍ കൂട്ടിയിടിച്ച് മലയാളി വിദ്യാര്‍ഥിയടക്കം രണ്ട് പേർ മരിച്ചു|Malayali student pilot among two killed in Manitoba mid-air collision


Last Updated:

ഒരേസമയം പറന്നിറങ്ങാന്‍ ശ്രമിച്ചതാണ് അപകടത്തിന് കാരണമെന്നാണ് റിപ്പോര്‍ട്ട്

News18News18
News18

മാനിട്ടോബ: കാനഡ മാനിട്ടോബയില്‍ പരിശീലനപ്പറക്കലിനിെട ചെറുവിമാനങ്ങള്‍ കൂട്ടിയിടിച്ച് മലയാളി ഫ്ലയിങ് സ്കൂള്‍ വിദ്യാര്‍ഥിയടക്കം രണ്ടുപേര്‍ മരിച്ചു. തൃപ്പൂണിത്തുറ സ്റ്റാച്ച്യൂ ന്യൂറോഡ് കൃഷ്ണ എന്‍ക്ലേവ് 1എയിലെ ശ്രീഹരി സുകേഷും (23) കാന‍ഡ സ്വദേശിയായ സാവന്ന മേയ് റോയ്സുമാണ് (20) മരിച്ചത്.

ചൊവ്വാഴ്ച വിമാനം പറത്തൽ പരിശീലനത്തിനിടെ മറ്റൊരു പരിശീലന വിമാനവുമായി കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. രണ്ട് സെസ്ന വിമാനങ്ങളിലും പൈലറ്റുമാര്‍ മാത്രമാണുണ്ടായിരുന്നത്. സ്വകാര്യ പൈലറ്റ് ലൈസന്‍സ് നേടിയ ശ്രീഹരി കമേഴ്സ്യല്‍ ലൈസന്‍സിനുള്ള പരിശീലനത്തിലായിരുന്നു. സ്വകാര്യ പൈലറ്റ് ലൈസന്‍സിനുള്ള പരിശീലനത്തിലായിരുന്നു സാവന്ന.

വിമാനം ടേക്ക് ഓഫ് ചെയ്യാനും ലാന്‍ഡ് ചെയ്യാനും പരിശീലിക്കുന്നതിനിടെയായിരുന്നു അപകടം. ഇരുവരും നിയന്ത്രിച്ചിരുന്ന ചെറു പരിശീലന വിമാനം പരസ്പരം മുഖാമുഖം വരികയായിരുന്നു. ഒരേസമയം പറന്നിറങ്ങാന്‍ ശ്രമിച്ചതാണ് അപകടത്തിന് കാരണമെന്നാണ് റിപ്പോര്‍ട്ട്. ആശയവിനിമയ സംവിധാനങ്ങളിലെ പിഴവുമൂലം രണ്ട് പൈലറ്റുമാര്‍ക്കും എതിര്‍ദിശയിലെത്തിയ വിമാനം കാണാനായില്ലെന്നാണ് പ്രാഥമിക വിലയിരുത്തല്‍. പരിശീലന കേന്ദ്രത്തിന്റെ എയര്‍ സ്ട്രിപ്പില്‍ നിന്ന് 50 മീറ്റര്‍ മാറി വിന്നിപെഗ് എന്ന സ്ഥലത്താണ് വിമാനങ്ങള്‍ പതിച്ചത്. ഇരുവരും സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു.

മലയാളം വാർത്തകൾ/ വാർത്ത/World/

കാനഡയില്‍ പരിശീലനപ്പറക്കലിനിടെ ചെറുവിമാനങ്ങള്‍ കൂട്ടിയിടിച്ച് മലയാളി വിദ്യാര്‍ഥിയടക്കം രണ്ട് പേർ മരിച്ചു