Last Updated:
കംപ്യൂട്ടർ പരിജ്ഞാനം ഉപയോഗിച്ച് കത്തോലിക്ക വിശ്വാസം പ്രചരിപ്പിച്ചതിനാണ് വിശുദ്ധപദവിയിലെത്തുന്നത്
വത്തിക്കാൻ സിറ്റി: കത്തോലിക്ക വിശ്വാസം പ്രചരിപ്പിക്കുന്നതിനായി കമ്പ്യൂട്ടർ പരിഞ്ജാനം ഉപയോഗപ്രദമാക്കിയ കാർലോ അക്യൂട്ടിസിനെ സെപ്റ്റംബർ 7ന് ലിയോ പതിനാലാമൻ മാർപാപ്പ വിശുദ്ധനായി പ്രഖ്യാപിക്കും.
1991-ൽ ജനിച്ച കാർലോ അക്യുട്ടിസ് തന്റെ സാങ്കേതിക കഴിവുകൾ സുവിശേഷീകരണത്തിനായി ഉപയോഗിക്കുകയും മറ്റുള്ളവരോടുള്ള സന്തോഷകരമായ വിശ്വാസത്തിനും അനുകമ്പയ്ക്കും വേണ്ടി ഇദ്ദേഹം വേറിട്ടു നിൽക്കുന്നു. 2006-ൽ 15-ാം വയസ്സിൽ രക്താർബുദം ബാധിച്ചാണ് അദ്ദേഹം മരിച്ചത്. ഇതോടെ മിലേനിയൽ കാലത്ത് (1981–96) ജനിച്ച ആദ്യ വിശുദ്ധനാകും കാർലോ.
ഇതേ ദിവസം തന്നെ 24–ാം വയസ്സിൽ അന്തരിച്ച, ഇറ്റലിയിൽനിന്നുള്ള പിയർ ജോർജോ ഫ്രസാറ്റിയെയും വിശുദ്ധപദവിയിൽ ഉയർത്തും.ഒരു പ്രമുഖ കുടുംബത്തിൽ ജനിച്ച വാഴ്ത്തപ്പെട്ട ഫ്രാസാറ്റി, ദരിദ്രരോടുള്ള സ്നേഹം, ജീവിതത്തോടുള്ള ഉത്സാഹം എന്നിവയാൽ പ്രശംസിക്കപ്പെട്ടു. ഡൊമിനിക്കൻ തേർഡ് ഓർഡർ അംഗമായ അദ്ദേഹം സെന്റ് വിൻസെന്റ് ഡി പോൾ സൊസൈറ്റിയിലൂടെ രോഗികളെ സേവിച്ചു. പോളിയോ ബാധിച്ചതിനെ തുടർന്ന് 24-ാം വയസ്സിൽ അദ്ദേഹം മരിച്ചു.
മെയ് 8 ന് തിരഞ്ഞെടുക്കപ്പെട്ട പുതിയ മാർപ്പാപ്പ വിശുദ്ധരായി പ്രഖ്യാപിക്കുന്ന ആദ്യത്തെ രണ്ട് ഇറ്റാലിയൻ പൗരന്മാരായിരിക്കും ഇവർ .
June 15, 2025 9:41 AM IST