ബലൂചിസ്ഥാനിൽ ബസ്സ് യാത്രികരായ ഒൻപത് പേരെ തോക്കുധാരികൾ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി|Gunmen abduct and kill nine bus passengers in Balochistan
Last Updated:
പഞ്ചാബ് പ്രവിശ്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ളവരായിരുന്നു കൊല്ലപ്പെട്ട ഒമ്പത് പേരും
പാക്കിസ്ഥാനിലെ ബലൂച് മേഖലയിൽ തോക്കുധാരികളായവർ ബസ് യാത്രികരെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയതായി റിപ്പോർട്ട്. തെക്കു പടിഞ്ഞാറൻ ബലൂചിസ്ഥൻ മേഖലയിൽ കഴിഞ്ഞ വ്യാഴാഴ്ചയാണ് സംഭവം.
വ്യത്യസ്ത ബസുകളിൽ നിന്നുള്ള യാത്രക്കാരെ പിടിച്ചു കൊണ്ടു പോവുകയും ആളൊഴിഞ്ഞ മലമ്പ്രദേശങ്ങളിൽ എത്തിച്ചു കൊല്ലപ്പെടുത്തിതായാണ് സൂചന.
പഞ്ചാബ് പ്രവിശ്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ളവരായിരുന്നു കൊല്ലപ്പെട്ട ഒമ്പത് പേരും. അതേസമയം സംഭവത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കാൻ ഒരു സംഘടനയും ഇതുവരെ തയ്യാറായിട്ടില്ല.
സമാന സംഭവങ്ങൾ നേരത്തെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട് എന്നും ഇതിന് പിന്നിൽ ബലൂച് വിമതരാണെന്നും ദേശീയമാധ്യമങ്ങൾ നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു.
New Delhi,Delhi
July 11, 2025 2:18 PM IST