Leading News Portal in Kerala

കെനിയയിൽ വാഹനാപകടത്തിൽ മരിച്ചവരിൽ ഖത്തറിൽ നിന്ന് പോയ 5 മലയാളികൾ 5 Malayalis from Qatar among those killed in Kenya road accident


Last Updated:

നിയന്ത്രണം വിട്ട ബസ് 100 മീറ്റർ താഴ്ചയിലുള്ള കൊക്കയിലേക്ക് മറിഞ്ഞാണ് അപകടമുണ്ടായത്

പ്രതീകാത്മക ചിത്രംപ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

കെനിയയിൽ വാഹനാപകടത്തിൽ മരിച്ചവരിൽ ഖത്തറിൽ നിന്ന് പോയ 5 മലയാളികൾ. ഖത്തറിൽ നിന്ന് വിനോദ സഞ്ചാരത്തിന് പോയ സംഘം യാത്ര ചെയ്തിരുന്ന ബസ് മറിഞ്ഞാണ് അപകടമുണ്ടായത്.പാലക്കാട് സ്വദേശി റിയ (41), മകൾ ടൈറ (7), തൃശൂർ സ്വദേശികളായ ജസ്ന, മകൾ റൂഹി മെഹ്റിൻ, തിരുവല്ല സ്വദേശി ഗീത സോജി ഐസക് എന്നിവരാണ് മരിച്ച മലയാളികൾ. തിങ്കളാഴ്ച പ്രാദേശിക സമയം വൈകിട്ട് നാല് മണിയോടെ കെനിയയിലെ ന്യാൻഡറുവ പ്രവിശ്യയിലാണ് അപകടം നടന്നത്

ഇന്ത്യക്കാരായ 28 പേരാണ് സംഘത്തിലുണ്ടായിരുന്നത്.ഇതിൽ 14 പേർ മലയാളികളാണെന്നാണ് റിപ്പോർട്ട്. നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ കെനിയയിലെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.

യന്ത്രണം വിട്ട ബസ് 100 മീറ്റർ താഴ്ചയിലുള്ള കൊക്കയിലേക്ക് മറിയുകയായിരുന്നു.ശക്തമായ മഴയിൽ ബസിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം