Leading News Portal in Kerala

യുക്രൈനിൽ റഷ്യയുടെ വ്യോമാക്രമണം: 400 ഡ്രോണുകളും 40 മിസൈലുകളും വർഷിച്ചു; ഇതുവരെയുള്ളതിൽ ഏറ്റവും വലിയ ആക്രമണം Russia fires 400 drones and 40 missiles into Ukraine largest attack yet


Last Updated:

മൂന്ന് വർഷം നീണ്ടുനിന്ന യുദ്ധത്തിൽ യുക്രൈനെതിരെ റഷ്യ നടത്തുന്ന ഏറ്റവും വലിയ ആക്രമണമാണിത്

News18News18
News18

മൂന്ന് വർഷമായ തുടരുന്ന യുദ്ധത്തിനിടയിൽ യുക്രൈനുമേൽ എറ്റവു വലിയ ആക്രമണം നടത്തി റഷ്യ. 400-ലധികം ഡ്രോണുകളും 40 മിസൈലുകളുമാണ് റഷ്യ യുക്രൈനു നേരെ വർഷിച്ചത്. റഷ്യയുടെ തന്ത്ര പ്രധാനമായ ക്രൂയിസ് മിസൈൽ വാഹിനിക്കപ്പലുകളെ ലക്ഷ്യമിട്ട് കഴിഞ്ഞയാഴ്ച യുക്രൈൻ നടത്തിയ ഓപ്പറേഷൻ സ്പൈഡർവെബിന് ശേഷമാണ് ഇത്രയും വലിയൊരു തിരിച്ചടി റഷ്യയുടെ ഭാഗത്തുനിന്നുണ്ടാകുന്നത്.

രാജ്യങ്ങൾ തമ്മിലുള്ള മൂന്ന് വർഷം നീണ്ടുനിന്ന യുദ്ധത്തിൽ ഉക്രെയ്‌നിനെതിരെ റഷ്യ നടത്തിയ ഏറ്റവും വലിയ ആക്രമണമാണ് റഷ്യയുടെ പുതിയ സൈനിക നീക്കം. കീവ്, ലിവിവ്, സുമി എന്നിവയുൾപ്പെടെ ഒമ്പത് പ്രദേശങ്ങളെ ലക്ഷ്യമിട്ടായിരുന്നു ആക്രമണം

400-ലധികം ഡ്രോണുകളും 40-ലധികം മിസൈലുകളും റഷ്യ വിക്ഷേപിച്ചെന്നും 80 പേർക്ക് പരിക്കേറ്റെന്നും ചിലർ ഇപ്പോഴും അവശിഷ്ടങ്ങൾക്കടിയിൽ കുടുങ്ങിക്കിടക്കുന്നുണ്ടാകാമെന്നും യുക്രൈൻ പ്രസിഡന്റ് വോളോഡിമർ സെലെൻസ്‌കി ശനിയാഴ്ച എക്‌സ് പോസ്റ്റിലൂടെ അറിയിച്ചു. നിർഭാഗ്യവശാൽ, ലോകത്തിലെ എല്ലാവരും ഇത്തരം ആക്രമണങ്ങളെ അപലപിക്കുന്നില്ലെന്നും പുടിൻ കൃത്യമായി ചൂഷണം ചെയ്യുന്നത് ഇതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കൈവിൽ മൂന്ന് അഗ്നിശമന സേനാംഗങ്ങളും, ലുട്‌സ്കിൽ രണ്ട് സാധാരണക്കാരും, ചെർണിഹിവിൽ ഒരാളുമടക്കം ആറ് പേർ കൊല്ലപ്പെട്ടെന്നും നിരവധിപേർക്ക് പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി യുക്രൈിയൻ സ്റ്റേറ്റ് എമർജൻസി സർവീസ് അറിയിച്ചു.

മലയാളം വാർത്തകൾ/ വാർത്ത/World/

യുക്രൈനിൽ റഷ്യയുടെ വ്യോമാക്രമണം: 400 ഡ്രോണുകളും 40 മിസൈലുകളും വർഷിച്ചു; ഇതുവരെയുള്ളതിൽ ഏറ്റവും വലിയ ആക്രമണം