Leading News Portal in Kerala

മനുഷ്യ അസ്ഥികൾ കൊണ്ട് നിർമ്മിച്ച മാരക ലഹരിയുമായി ബ്രിട്ടീഷ് യുവതി ശ്രീലങ്കയിൽ പിടിയിൽ | British woman arrested in sri Lanka for smuggling Deadly drug made from Human Bones


Last Updated:

ഏകദേശം 45 കിലോയിലധികം ലഹരിയുമായാണ് 21 വയസ്സുള്ള യുവതി പിടിയിലായത്

ഏകദേശം 45 കിലോയിലധികം ലഹരിയുമായാണ് 21 വയസ്സുള്ള യുവതി പിടിയിലായത് ഏകദേശം 45 കിലോയിലധികം ലഹരിയുമായാണ് 21 വയസ്സുള്ള യുവതി പിടിയിലായത്
ഏകദേശം 45 കിലോയിലധികം ലഹരിയുമായാണ് 21 വയസ്സുള്ള യുവതി പിടിയിലായത്

കൊളൊംബോ: മനുഷ്യ അസ്ഥികൾ കൊണ്ട് നിർമ്മിച്ച മാരകമായ പുതിയതരം സിന്തറ്റിക് മയക്കുമരുന്നുമായി ബ്രിട്ടീഷ് യുവതി പിടിയിൽ. ഏകദേശം 45 കിലോയിലധികം ലഹരിയുമായാണ് 21 വയസ്സുള്ള യുകെയിലെ മുൻ ഫ്ലൈറ്റ് അറ്റൻഡന്റായ ഷാർലറ്റ് മെയ് ലീ ശ്രീലങ്കയിൽ പിടയിലായത്.

ഈ മാസം ആദ്യം ശ്രീലങ്കൻ തലസ്ഥാനമായ കൊളംബോയിലെ ബന്ദാരനായകെ വിമാനത്താവളത്തിൽ വെച്ചാണ് ഇവർ അറസ്റ്റിലായതെന്നാണ് അന്തർദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. കുറ്റം തെളിഞ്ഞാൽ 25 വർഷം വരെ തടവ് ശിക്ഷ ലഭിക്കുമെന്നാണ് റിപ്പോർട്ട്. ഏകദേശം 28 കോടി രൂപ വിലമതിക്കുന്ന മയക്കുമരുന്ന് ശേഖരമാണ് യുവതിയിൽ നിന്നും പിടികൂടിയത്.

താൻ അറിയാതെയാണ് മയക്കുമരുന്നിന്റെ ശേഖരം തന്റെ സ്യൂട്ടകേസിൽ വന്നതെന്നാണ് യുവതി അകാശപ്പെടുന്നത്. മനുഷ്യ അസ്ഥികൾ കൊണ്ട് ഉണ്ടാക്കുന്ന ഈ ലഹരിമരുന്ന് ഏഴ് വർഷങ്ങൾക്ക് മുമ്പ് പടിഞ്ഞാറൻ ആഫ്രിക്കയിലാണ് ആദ്യമായി പിടിക്കപ്പെട്ടത്. ‘കുഷ്’ എന്നാണ് ഇത് അറിയപ്പെടുന്നത്. പൊടിച്ച മനുഷ്യ അസ്ഥിയോടൊപ്പം . വിവിധതരം വിഷവസ്തുക്കളും ചേർത്താണ് കുഷ് നിർമ്മിക്കുന്നത്.

മനുഷ്യ ശരീരത്തിന് വളരെയേറെ ഹാനികരമായ ലഹരി വസ്തുവാണിത്. കൊളംബോ വിമാനത്താവളത്തിന്റെ ചരിത്രത്തിൽ ഏറ്റവും വലിയ ലഹരി പിടിച്ചെടുക്കലാണിതെന്നാണ് ശ്രീലങ്കൻ കസ്റ്റംസ് നാർക്കോട്ടിക്‌സ് കൺട്രോൾ യൂണിറ്റ് അറിയിച്ചത്. എന്നാൽ ഷാർലറ്റ് മെയ് ലീയെ കുടുക്കിയതാണെന്നാണ് അവരുടെ അഭിഭാഷകന്റെ വാദം. യുവതി തായ്ലൻഡിൽ ജോലി ചെയ്യുകയായിരുന്നുവെന്നും 30 ദിവസത്തെ വിസ കാലാവധി തീരാറായതിനാൽ രാജ്യംവിടാൻ നിർബന്ധിതയാവുകയായിരുന്നുവെന്നുമാണ് അഭിഭാഷകന്റെ വാദം.