Leading News Portal in Kerala

‘ഇരയായത് ഹിന്ദുക്കൾ; പഹൽ​ഗാമിൽ ഭീകരാക്രമണം നടന്നത് മതം ഉറപ്പുവരുത്തി’: ശശി തരൂർ|Hindus were the victims Pahalgam terror attack was carried out to ensure religion says Shashi Tharoor


Last Updated:

ദുഷ്ടശക്തികൾക്കെതിരെ ഇന്ത്യ നിശബ്ദമായി ഇരിക്കില്ലെന്നും ഭീകരവാദത്തിനെതിരെ ആഗോളതലത്തിൽ പോരാടണമെന്നും ശശി തരൂർ

News18News18
News18

പഹൽ​ഗാമിൽ കേവലമൊരു ഭീകരാക്രമണമല്ല നടന്നതെന്നും മതം ഉറപ്പുവരുത്തിയാണ് നിറയൊഴിച്ചത്. ഇരയായത് ഹിന്ദുക്കളെന്നും ശശി തരൂർ.

ദുഷ്ടശക്തികൾക്കെതിരെ ഇന്ത്യ നിശബ്ദമായി ഇരിക്കില്ലെന്നും ഭീകരവാദത്തിനെതിരെ ആഗോളതലത്തിൽ പോരാടണമെന്നും കോൺഗ്രസ് നേതാവും എം.പിയുമായ ശശി തരൂർ പറഞ്ഞു.

തീവ്രവാദത്തിനെതിരെ ഇന്ത്യ ഉയര്‍ത്തുന്ന സന്ദേശം ലോകത്തിനുമുന്നില്‍ അവതരിപ്പിക്കാൻ കേന്ദ്രസർക്കാർ അയച്ച ശശി തരൂർ‌ നയിക്കുന്ന സംഘം അമേരിക്കയിലെത്തി.

അമേരിക്കയെപ്പോലെ തന്നെ ഇന്ത്യയും എങ്ങനെയാണ് ഭീകരതയ്ക്ക് ഇരയായതെന്ന് യുഎസിലെ വേൾഡ് ട്രേഡ് സെന്റർ ആക്രമണത്തെ പരാമർശിച്ചുകൊണ്ട് തരൂർ പറഞ്ഞു. പ്രതിനിധി സംഘം ഗയാന, പനാമ, ബ്രസീൽ, കൊളംബിയ എന്നീ രാജ്യങ്ങളും സന്ദർശിക്കും.