Leading News Portal in Kerala

അശ്ലീലചിത്രം സമ്മാനമായി നൽകിയെന്ന് വാർത്ത കൊടുത്ത വോൾസ്ട്രീറ്റ് ജേണലിനെതിരെ ട്രംപ് മാനനഷ്ടക്കേസ്|Trump sues Wall Street Journal for defamation over report he gave sexually suggestive image as gift to epstein


Last Updated:

പ്രതികൾ ദുരുദ്ദേശ്യത്തോടെയാണ് പ്രവർത്തിച്ചതെന്നും ഇത് തന്റെ പ്രശസ്തിക്ക് കാര്യമായ നഷ്ടം വരുത്തിവെച്ചെന്നും ട്രംപ് ആരോപിച്ചു

News18News18
News18

റിപ്പബ്ലിക്കൻ നേതാവ് ജെഫ്രി എപ്സ്റ്റീന് അശ്ലീല ഫയൽ ചിത്രം സമ്മാനമായി നൽകിയെന്ന് വാർത്ത കൊടുത്ത വോൾസ്ട്രീറ്റ് ജേണലിനെതിരെ ട്രംപ് മാനനഷ്ടക്കേസ് ഫയൽ ചെയ്തു. വാൾസ്ട്രീറ്റ് ജേണലിനും അതിന്റെ ഉടമകൾക്കുമെതിരെ കുറഞ്ഞത് 10 ബില്യൺ ഡോളർ നഷ്ടപരിഹാരം ആവശ്യപ്പെട്ടുകൊണ്ടാണ് കേസ് കൊടുത്തത്. 2003-ൽ ജെഫ്രി എപ്സ്റ്റീന്റെ 50-ാം ജന്മദിനത്തിന് അയച്ചുവെന്നാെണ് വാർത്ത നൽകിയത്.

എപ്സ്റ്റീന് നൽകിയ തുകൽ കൊണ്ട് നിർമ്മിച്ച ജന്മദിന സമ്മാനത്തിൽ ട്രംപിന്റെ പേരുള്ള ഒരു കത്ത് ഉണ്ടായിരുന്നുവെന്നും അതിൽ മറ്റ് പ്രശസ്തരായ ആളുകളുടെ കുറിപ്പുകളും ഉണ്ടായിരുന്നുവെന്നും WSJ റിപ്പോർട്ട് ചെയ്തിരുന്നു.

ഡൗ ജോൺസ്, മാധ്യമ കമ്പനിയായ ന്യൂസ് കോർപ്പ്, റൂപർട്ട് മർഡോക്ക്, രണ്ട് WSJ റിപ്പോർട്ടർമാർ എന്നിവർക്കെതിരെ അപകീർത്തികരമായ കുറ്റം ചുമത്തി ട്രംപ് ഫ്ലോറിഡയിലെ ഫെഡറൽ കോടതിയിൽ കേസ് ഫയൽ ചെയ്തു. പ്രതികൾ ദുരുദ്ദേശ്യത്തോടെയാണ് പ്രവർത്തിച്ചതെന്നും ഇത് തന്റെ സാമ്പത്തിക, പ്രശസ്തിക്ക് കാര്യമായ നഷ്ടം വരുത്തിവെച്ചെന്നും അദ്ദേഹം ആരോപിച്ചു.

WSJ റിപ്പോർട്ട് അദ്ദേഹം പൂർണ്ണമായും നിഷേധിച്ചു, കൂടാതെ ന്യൂസ് കോർപ്പിന്റെ സ്ഥാപകനായ മർഡോക്കിനെതിരെ കേസെടുക്കാൻ പദ്ധതിയിടുന്നതായി മുന്നറിയിപ്പ് നൽകി. ഡൗ ജോൺസ് പത്രത്തിന്റെ മാതൃസ്ഥാപനവും ന്യൂസ് കോർപ്പിന്റെ ഒരു ഡിവിഷനുമാണ്.

1990 കളിലും 2000 കളുടെ തുടക്കത്തിലും സാമൂഹിക പരിപാടികളിൽ ട്രംപ് എപ്സ്റ്റീനൊപ്പമുള്ള ഫോട്ടോകളിൽ പലതവണ പ്രത്യക്ഷപ്പെട്ടിരുന്നു. 2019 ൽ, നിയമപരമായ എന്തെങ്കിലും പ്രശ്നങ്ങൾ പുറത്തുവരുന്നതിന് മുമ്പ് എപ്സ്റ്റീനുമായുള്ള ബന്ധം അവസാനിപ്പിച്ചതായി ട്രംപ് മാധ്യമപ്രവർത്തകരോട് പറഞ്ഞു.

മലയാളം വാർത്തകൾ/ വാർത്ത/World/

അശ്ലീലചിത്രം സമ്മാനമായി നൽകിയെന്ന് വാർത്ത കൊടുത്ത വോൾസ്ട്രീറ്റ് ജേണലിനെതിരെ ട്രംപ് മാനനഷ്ടക്കേസ്