Leading News Portal in Kerala

49 പേരുമായി പറന്ന റഷ്യൻ വിമാനം തകർന്നു വീണ് എല്ലാവരും മരിച്ചതായി റിപ്പോർട്ട് Russian plane carrying 50 people crashes killing all on board says report


Last Updated:

സൈബീരിയ ആസ്ഥാനമായുള്ള അംഗാര എന്ന എയർലൈൻ നടത്തുന്ന വിമാനമാണ് തകർന്നു വീണതെന്നാണ് വിവരം

പ്രതീകാത്മക ചിത്രംപ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ആറ് ജീവനക്കാരുൾപ്പെടെ 49 പേരുമായി പറന്ന റഷ്യൻ യാത്രാ വിമാനം വ്യാഴാഴ്ച കിഴക്കൻ അമുർ മേഖലയിൽ തകർന്നുവീണതായി പ്രാദേശിക മാധ്യമങ്ങളെ ഉദ്ധരിച്ച് റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു. വിമാനത്തിലുണ്ടായിരുന്ന എല്ലാവരും മരിച്ചിരിക്കാമെന്ന് പ്രാഥമിക വിവരങ്ങൾ ഉദ്ധരിച്ച് റഷ്യൻ വാർത്താ ഏജൻസിയായ ടാസ് പറഞ്ഞു.

സൈബീരിയ ആസ്ഥാനമായുള്ള അംഗാര എന്ന എയർലൈൻ നടത്തുന്ന വിമാനമാണ് തകർന്നു വീണതെന്നാണ് വിവരം. ചൈനയുമായി അതിർത്തി പങ്കിടുന്ന അമുർ മേഖലയിലെ ടിൻഡ എന്ന പട്ടണത്തിലേക്ക് അടുക്കുന്നതിനിടെ റഡാറിൽ നിന്ന് വിമാനം അപ്രത്യക്ഷമാകുകായിരുന്നു.പ്രാഥമിക വിവരങ്ങളനുസരിച്ച് അഞ്ച് കുട്ടികളും ആറ് ജീവനക്കാരും ഉൾപ്പെടെ 43 യാത്രക്കാർ വിമാനത്തിലുണ്ടായിരുന്നുവെന്ന് റീജിയണൽ ഗവർണർ വാസിലി ഓർലോവ് പറഞ്ഞു.

അതേസമയം ടിൻഡയിൽ നിന്ന് 16 കിലോമീറ്റർ അകലെയുള്ള ഒരു മലഞ്ചെരുവിൽ വിമാനത്തി്റെ കത്തുന്ന ഫ്യൂസ്ലേജ് രക്ഷാ ഹെലികോപ്റ്റർ കണ്ടെത്തിയതെന്ന് എഎഫ്‌പി റിപ്പോർട്ട് ചെയ്യുന്നു. രക്ഷപ്പെട്ടവരുടെ ഒരു തെളിവും ലഭിച്ചില്ലെന്ന് പ്രാദേശിക രക്ഷാപ്രവർത്തകർ പറഞ്ഞു.

രക്ഷാപ്രവർത്തകരെ സംഭവസ്ഥലത്തേക്ക് അയച്ചതായി മേഖലയിലെ സിവിൽ ഡിഫൻസ് ഏജൻസി അറിയിച്ചു. നിലവിൽ 25 ആളുകളെയും രക്ഷാപ്രവർത്തനത്തിനായുള്ള അഞ്ച് യൂണിറ്റ് ഉപകരണങ്ങളും അയച്ചിട്ടുണ്ടെന്നും കൂടാതെ നാല് വിമാനങ്ങളും ജീവനക്കാരും സജ്ജമാണെന്നും എഎഫ്‌പി റിപ്പോർട്ട് ചെയ്തു. മോശം ദൃശ്യപരത കാരണം ലാൻഡിംഗിനിടെ ജീവനക്കാരുടെ പിഴവ് മൂലമാണ് അപകടമുണ്ടായതെന്നാണ് റഷ്യൻ വാർത്താ ഏജൻസിയായ ടാസ് റിപ്പോർട്ട് ചെയ്തുന്നത്.സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ടു.