Leading News Portal in Kerala

യു.എസിലെ ഹിന്ദുക്ഷേത്രത്തിനു നേരെ ആക്രമണം; ക്ഷേത്രഫലകത്തിൽ ഇന്ത്യ- മോ​ദി വിരുദ്ധ പരാമർശങ്ങൾ; നടപടി വേണമെന്ന് ഇന്ത്യ|Attack against Hindu temple in US anti India and anti Narendra Modi remarks on temple plaque | World


Last Updated:

ഹിന്ദു ക്ഷേത്രത്തിനു നേരെ ഈ വർഷം ഇത് മൂന്നാം തവണയാണ് ആക്രമണം നടക്കുന്നത്. ആക്രമണത്തിന്റെ ദൃശ്യങ്ങൾ ഹിന്ദു അമേരിക്കൻ ഫൗണ്ടേഷൻ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു.

News18News18
News18

അമേരിക്കയിലെ ഇന്ത്യാനയിലെ ഹിന്ദു ക്ഷേത്രത്തിനു നേരെ ആക്രമണം. ഓഗസ്റ്റ് 10 ന് രാത്രി ഇന്ത്യാനയിലെ ഗ്രീൻവുഡിലുള്ള ബാപ്സ് (ബിഎപിഎസ്) സ്വാമിനാരായൺ ക്ഷേത്രത്തിനു നേരെയാണ് ആക്രമണം ഉണ്ടായത്.

ക്ഷേത്രഫലകത്തിൽ ഇന്ത്യയ്ക്കും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുമെതിരെ വിദ്വേഷകരമായ പരാമർശങ്ങൾ നടത്തി. ഓഗസ്റ്റ് 11 ന് ഗ്രീൻവുഡ് പൊലീസിൽ ഇക്കാര്യം റിപ്പോർട്ട് ചെയ്തതിനെത്തുടർന്ന് സൈൻ ബോർഡ് നീക്കം ചെയ്തു.

സംഭവത്തെക്കുറിച്ച് അധികൃതർ അന്വേഷിച്ചുവരികയാണെന്ന് ബിഎപിഎസ് വക്താവ് യുഎസ്എ ടുഡേ നെറ്റ്‌വർക്കുമായി അഫിലിയേറ്റ് ചെയ്തിട്ടുള്ള വാർത്താ പോർട്ടലായ ഇൻഡിസ്റ്റാർ റിപ്പോർട്ട് ചെയ്തു.

ഹിന്ദു ക്ഷേത്രത്തിനു നേരെ ഈ വർഷം ഇത് മൂന്നാം തവണയാണ് ആക്രമണം നടക്കുന്നത്. ആക്രമണത്തിന്റെ ദൃശ്യങ്ങൾ ഹിന്ദു അമേരിക്കൻ ഫൗണ്ടേഷൻ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു.

കോയലിഷൻ ഓഫ് ഹിന്ദൂസ് ഓഫ് നോർത്ത് അമേരിക്ക (CoHNA) സംഘടനയുടെ കണക്കനുസരിച്ച്, 2025-ൽ ഹിന്ദു മത കേന്ദ്രങ്ങൾക്ക് നേരെ നടക്കുന്ന മൂന്നാമത്തെ ആക്രമണമാണിത്. മാർച്ച് 8-ന്, തെക്കൻ കാലിഫോർണിയയിലെ ഒരു ബിഎപിഎസ് ക്ഷേത്രത്തിനു നേരേയും ആക്രമണം നടന്നിരുന്നു.

മലയാളം വാർത്തകൾ/ വാർത്ത/World/

യു.എസിലെ ഹിന്ദുക്ഷേത്രത്തിനു നേരെ ആക്രമണം; ക്ഷേത്രഫലകത്തിൽ ഇന്ത്യ- മോ​ദി വിരുദ്ധ പരാമർശങ്ങൾ; നടപടി വേണമെന്ന് ഇന്ത്യ