Leading News Portal in Kerala

ടെയ്ലർ റോബിൻസൺ; അമേരിക്കയിൽ ചാർളി കിർക്ക് കൊലപാതക കേസിൽ അറസ്റ്റിലായ 22കാരൻ Who is Taylor Robinson The 22-year-old arrested in the Charlie Kirk murder case | World


Last Updated:

പ്രതിയെക്കുറിച്ച് വിവരം നൽകുന്നവർക്ക് ഒരു ലക്ഷം ഡോളറാണ് പാരിതോഷികമായി പ്രഖ്യാപിച്ചിരുന്നത്

News18News18
News18

കൺസർവേറ്റീവ് ആക്ടിവിസ്റ്റ് ചാർളി കിർക്കിനെ വെടിവച്ചു കൊലപ്പെടുത്തുയ കേസിൽ കേസിൽ 22 വയസ്സുള്ള ടെയ്ലർ റോബിൻസൺ എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തതായി പ്രാദേശിക ഉദ്യോഗസ്ഥർ പറഞ്ഞു.

വ്യാഴാഴ്ച രാത്രി പ്രാദേശിക സമയം രാത്രി 11 മണിയോടെ യൂട്ടാ സംസ്ഥാന പോലീസും പ്രാദേശിക പോലീസും ചേർന്നാണ് പ്രതിയെ കസ്റ്റഡിയയിൽ എടുത്തതെന്ന് എഫ്ബിഐ പറഞ്ഞു. പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപും അറസ്റ്റ് വിവരം സ്ഥിരീകരിച്ചിട്ടുണ്ട്.

പ്രതിയുടെ സ്വന്തം പിതാവ് തന്നെയാണ് അയാളെ പിടികൂടാൻ സഹായിച്ചതെന്നും ഫോക്സ് ന്യൂസിനോട് ട്രംപ് വെളിപ്പെടുത്തി. ചാർളി കിർക്കിനെ വെടിവെച്ചത് താനാണെന്ന് കസ്റ്റഡിയിലുള്ള ആൾ അയാളുടെ പിതാവിനോട് സമ്മതിച്ചതായി രണ്ട് വൃത്തങ്ങൾ സിഎൻഎന്നിനോട് പറഞ്ഞു.

കൊലയാളിയെ കണ്ടെത്തുന്നതിനായി പഴുതുകളടച്ച അന്വേഷണമായിരുനുന്നു പൊലീസിന്റെ ഭാഗത്തുനിന്നുണ്ടായത്. പ്രതിയെക്കുറിച്ച് വിവരം നൽകുന്നവർക്ക് ഒരു ലക്ഷം ഡോളർ പാരിതോഷികം ഉദ്യോഗസ്ഥർ വാഗ്ദാനം ചെയ്തിരുന്നു.

വെടിവെച്ചയാൾ തന്റെ പിതാവിനോട് കുറ്റസമ്മതം നടത്തിയെന്ന് സിഎൻഎൻ റിപ്പോർട്ട് ചെയ്യുന്നു.പൊതു രേഖകൾ പ്രകാരം, വാഷിംഗ്ടൺ കൗണ്ടി ഷെരീഫ് ഡിപ്പാർട്ട്‌മെന്റിൽ 27 വർഷത്തെ സേവനം അനുഷ്ടിച്ചയാളാണ് പ്രതിയുടെ പിതാവ്. വികലാംഗ വ്യക്തികൾക്ക് പരിചരണം നൽകുന്നതിനായി യൂട്ടാ സംസ്ഥാനം കരാർ ചെയ്തിട്ടുള്ള ഇന്റർമൗണ്ടൻ സപ്പോർട്ട് കോർഡിനേഷൻ സർവീസസ് എന്ന കമ്പനിയിലാണ് പ്രതിയുടെ അമ്മ ജോലി ചെയ്യുന്നതാണ് റിപ്പോർട്ട് റിപ്പോർട്ട്.

കിർക്കിന്റെ സംവാദം കാണാൻ ഏകദേശം 3,000 ത്തോളം യുണിവേഴ്സിറ്റി വിദ്യാർത്ഥികളാണ് എത്തിയത്.വെടിവയ്പ്പിന് ഒരു ദിവസത്തിനുശേഷം, ചാർളി കിർക്കിന്റെ കൊലപാതകവുമായി ബന്ധമുള്ളതെന്ന് കരുതുന്ന ഒരാളടെ സിസിടിവി ചിത്രങ്ങൾ എഫ്ബിഐ പുറത്തുവിട്ടിരുന്നു.