അർജൻ്റീന മുതൽ അമേരിക്ക വരെ; സ്വതന്ത്ര പാലസ്തീനെ എതിർത്ത് വോട്ട് ചെയ്ത 10 രാജ്യങ്ങൾ From Argentina to the United States ten countries that voted against an independent Palestine at UN general assembly | World
Last Updated:
ഇന്ത്യയടക്കം142 രാജ്യങ്ങൾ പ്രമേയത്തെ അനുകൂലിച്ച് വോട്ട് ചെയ്തപ്പോൾ 12 രാജ്യങ്ങൾ വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നു
സ്വതന്ത്ര പലസ്തീൻ രാഷ്ട്രം രൂപീകരിക്കുന്നതിനെ പിന്തുണയ്ക്കുന്ന ഐക്യരാഷ്ട്രസഭയുടെ പ്രമേയമായ ന്യൂയോർക്ക് പ്രഖ്യാപനത്തെ അംഗീകരിക്കുന്ന പ്രമേയത്തെ എതിർത്ത് വോട്ട് ചെയ്ത് പത്ത് രാജ്യങ്ങൾ. അർജന്റീന, ഹംഗറി, മൈക്രോനേഷ്യ, നൗറു, പലാവു, പാപുവ ന്യൂ ഗിനിയ, പരാഗ്വേ, ടോംഗ,അമേരിക്ക, ഇസ്രായേൽ എന്നീരാജ്യങ്ങളാണ്
വെള്ളിയാഴ്ച യുഎൻ പൊതുസഭയിൽ പ്രമേയത്തെ എതിർത്ത് വോട്ട് ചെയ്തത്.
193 ഐക്യരാഷ്ട്രസഭ അംഗരാജ്യങ്ങളും ഉൾപ്പെടുന്ന പൊതുസഭയിൽ 142 രാജ്യങ്ങൾ പ്രമേയത്തെ അനുകൂലിച്ച് വോട്ട് ചെയ്തു. 12 രാജ്യങ്ങൾ വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നു.അടുത്തകാലത്തായി യുഎൻ പൊതുസഭയിൽ ഗാസ വിഷയം വോട്ടിനുവരുമ്പോൾ വിട്ടുനിൽക്കുന്ന സമീപനം സ്വീകരിച്ച ഇന്ത്യ പ്രമേയത്തെ അനുകൂലിച്ചാണ് വോട്ട് ചെയ്തത്.
പലസ്തീൻ പ്രശ്നത്തിന്റെ സമാധാനപരമായ പരിഹാരവും ദ്വി-രാഷ്ട്ര പരിഹാരവും നടപ്പിലാക്കുന്നതിനെക്കുറിച്ചുള്ള ന്യൂയോർക്ക് പ്രഖ്യാപനത്തിനെ അംഗീകരിക്കുന്ന പ്രമേയം ഫ്രാൻസും സൗദി അറേബ്യയുമാണ് അവതരിപ്പിച്ചത്. ഗാസയിലെ യുദ്ധം അവസാനിപ്പിക്കുന്നതിനും ദീർഘകാലമായി സ്തംഭിച്ചിരിക്കുന്ന ദ്വി-രാഷ്ട്ര പരിഹാരം മുന്നോട്ട് കൊണ്ടുപോകുന്നതിനും അടിയന്തര അന്താരാഷ്ട്ര നടപടിയാണ് പ്രമേയത്തിൽ ആവശ്യപ്പെടുന്നത്.
ഹമാസ് തടവിലാക്കിയ എല്ലാ ബന്ദികളെ മോചിപ്പിക്കാനും ആയുധങ്ങൾ കൈമാറാനും പ്രമേയം ആവശ്യപ്പെട്ടു. ഹമാസ് ഗാസയുടെ മേലുള്ള നിയന്ത്രണം അവസാനിപ്പിക്കണമെന്നും അന്താരാഷ്ട്ര സമൂഹത്തിന്റെ പിന്തുണയോടെ പലസ്തീൻ അതോറിറ്റി ഭരണം ഏറ്റെടുക്കാൻ അനുവദിക്കണമെന്നും പ്രമേയത്തിൽ പറയുന്നു. പ്രമേയത്തെ ഗൾഫിലെ അറബ് രാജ്യങ്ങൾ ഒറ്റക്കെട്ടായി പിന്തുണച്ചു.
New Delhi,Delhi
September 13, 2025 7:39 PM IST
