എതിരാളികളുടെ മനസ്സുകളെ സ്വാധീനിക്കാനുള്ള യുദ്ധമുറയുമായി ജയ്‌ഷെ മുഹമ്മദ് വനിതാ ബ്രിഗേഡ് രൂപീകരിക്കുന്നു Jaish-e-Mohammed forms womens brigade with war tactics to influence minds | World
Last Updated:
ഇസ്ലാമിക പരിഷ്‌കരണങ്ങളുടെയും മതപരമായ പരിപാടികളുടെയും മറവില്‍ വനിതാ ബ്രിഗേഡ് രൂപീകരിക്കാന്‍ ജെയ്‌ഷെ മുഹമ്മദ് സജീവമായി പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്
പാക്കിസ്ഥാന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഭീകരവാദ സംഘടനയായ ജയ്‌ഷെ മുഹമ്മദ് ശത്രുമനസ്സുകളെ സ്വാധീനിക്കുന്നതിനുള്ള യുദ്ധ മുറയുമായി രഹസ്യ വനിതാ മുന്നണി രൂപീകരിക്കുന്നതായി റിപ്പോര്‍ട്ട്. ജമാഅത്ത്-അല്‍-മു മിനാത്ത് (വിശ്വാസികളായ സ്ത്രീകളുടെ സമൂഹം എന്ന പേരില്‍ ഇസ്ലാമിക പരിഷ്‌കരണങ്ങളുടെയും മതപരമായ പരിപാടികളുടെയും മറവില്‍ പ്രവര്‍ത്തിക്കുന്ന ഒരു വനിതാ ബ്രിഗേഡ് രൂപീകരിക്കാന്‍ ജെയ്‌ഷെ മുഹമ്മദ് സജീവമായി പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ഉന്നത രഹസ്യാന്വേഷണ വൃത്തങ്ങള്‍ അറിയിച്ചതായി ന്യൂസ് 18 റിപ്പോര്‍ട്ട് ചെയ്തു.
മനസ്സുകളെ സ്വാധീനിച്ചുകൊണ്ടുള്ള യുദ്ധത്തിനും അടിസ്ഥാന റിക്രൂട്ട്‌മെന്റിനുമുള്ള നിര്‍ണായക ഘടകമായി ഈ വനിതാ മുന്നണി പ്രവര്‍ത്തിക്കും. ജമ്മു കശ്മീരിലെയും ഉത്തര്‍പ്രദേശിലെയും ഇന്ത്യയുടെ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെയും സ്ത്രീകളെ എന്‍ക്രിപ്റ്റ് ചെയ്ത ഓണ്‍ലൈന്‍ നെറ്റ് വര്‍ക്കുകള്‍ വഴി ലക്ഷ്യമിടുന്നതായും രഹസ്യാന്വേഷണ വൃത്തങ്ങള്‍ അറിയിച്ചു.
ഭക്തിയുടെ മറവില്‍ ഈ ഗ്രൂപ്പിനായുള്ള പ്രചാരണ പരിപാടി സമര്‍ത്ഥമായി നടപ്പാക്കുന്നതായാണ് വിവരം. പ്രചാരണ പത്രികയില്‍ മക്ക-മദീനയിലെ പുണ്യസ്ഥലങ്ങളുടെ ചിത്രം അടക്കം ഉള്‍പ്പെടുത്തി അല്ലാഹുവിന്റെ നാമവും ഖുറാന്‍ വാക്യങ്ങളും ഉപയോഗിച്ചാണ് ഇതിനായുള്ള പ്രചാരണം നടക്കുന്നത്. പ്രവര്‍ത്തനങ്ങള്‍ക്ക് ദൈവിക പരിവേഷം നല്‍കാനായാണിത്. ഇതുവഴി വിദ്യാസമ്പന്നരായിട്ടുള്ള നഗരമേഖലകളിലെ മുസ്ലീം സ്ത്രീകളെ ആകര്‍ഷിച്ചുകൊണ്ട് വനിതാ വിഭാഗത്തില്‍ അണിനിരത്താനാണ് ജയ്‌ഷെ മുഹമ്മദ് ഉദ്ദേശിക്കുന്നത്.
ആത്മീയമായ രീതിയിലുള്ള ഈ പ്രവര്‍ത്തനം മനഃപൂര്‍വ്വമുള്ള പ്രാരംഭഘട്ടം മാത്രമാണ്. ക്രമേണ സംഘടനയുടെ അടിസ്ഥാന രാഷ്ട്രീയ, ജിഹാദിസ്റ്റ് പ്രത്യയശാസ്ത്രത്തിലേക്ക് ഇവരെ റിക്രൂട്ട് ചെയ്യാനാണ് ഉദ്ദേശം. ഈ വനിതാ അംഗങ്ങളെ റിക്രൂട്ടര്‍മാരായും സന്ദേശവാഹകരായും പ്രധാന ധനസമാഹരണ ഏജന്റുമാരായും പിന്നീട് പരിശീലിപ്പിക്കും. നേരിട്ട് സമ്പര്‍ക്കമില്ലാതെ സംഘടനയുടെ പുരുഷ അംഗങ്ങളെ പിന്തുണയ്ക്കുന്ന ജോലികളായിരിക്കും വനിതാ മുന്നണിയില്‍ പ്രവര്‍ത്തിക്കുന്നവര്‍ നടത്തുക.
പാക്കിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിലും കശ്മീരിന്റെ ചില ഭാഗങ്ങളിലും സോഷ്യല്‍ മീഡിയയും മദ്രസ സര്‍ക്യൂട്ടുകളും രഹസ്യ സ്വാധീനം കെട്ടിപ്പടുക്കുന്നതിനായി ചൂഷണം ചെയ്യുക എന്ന ജെയ്‌ഷെ മുഹമ്മദിന്റെ 2024-നു ശേഷമുള്ള തന്ത്രവുമായി യോജിക്കുന്നതാണ് വനിതകളിലേക്ക് പ്രവര്‍ത്തനം വ്യാപിപ്പിക്കാനുള്ള ഈ നീക്കവും.
സംഘത്തിന്റെ ലഘു പ്രചാരണ പത്രികയില്‍ ആത്മീയവും സാമൂഹികവും മനതപരമായ ചുമതലയും സൂക്ഷ്മമായി പരാമര്‍ശിച്ചിട്ടുണ്ട്. ആദ്യകാല വനിതാ ജിഹാദ് പ്രചാരണങ്ങളെ ഇത് അനുസ്മരിപ്പിക്കുന്നു. കൂടാതെ റബിഉല്‍ത്താനി പോലുള്ള ചില പ്രത്യേക തീയതികളെ കുറിച്ചും ഇതില്‍ പരാമര്‍ശിച്ചിട്ടുണ്ടെന്ന് രഹസ്യാന്വേഷണ വൃത്തങ്ങള്‍ പറയുന്നു. ചില ആസൂത്രിത യോഗങ്ങള്‍ നടക്കാനുള്ള സൂചനയായാണ് ഇത് വിലയിരുത്തുന്നത്. ഈ മതപരമായ സംഗമങ്ങളും ഒത്തുച്ചേരലും ഹവാല ഇടപാടുകള്‍ക്കും ധനശേഖരണത്തിനും മറയായി പ്രവര്‍ത്തിക്കുമെന്നും വൃത്തങ്ങള്‍ അറിയിച്ചു.
ജെയ്‌ഷെ മുഹമ്മദിന്റെ പാക്കിസ്ഥാന്‍ ആസ്ഥാനമായുള്ള ഔപചാരിക വനിതാ കേഡര്‍ സംരംഭമായ അല്‍-മുഹാജിറത്ത്, ബാവല്‍പൂരിലെ മര്‍കസ് ഉസ്മാന്‍-ഒ-അലി എന്നിവയില്‍ നിന്നുള്ള പ്രസിദ്ധീകരണങ്ങളുമായും റിക്രൂട്ട്‌മെന്റ് മെറ്റീരിയലിന്റെ ഉള്ളടക്ക ശൈലി, രൂപകല്പന എന്നിവ ശ്രദ്ധേയമായ സാമ്യം പുലര്‍ത്തുന്നുണ്ട്.
New Delhi,Delhi
October 09, 2025 5:02 PM IST
എതിരാളികളുടെ മനസ്സുകളെ സ്വാധീനിക്കാനുള്ള യുദ്ധമുറയുമായി ജയ്‌ഷെ മുഹമ്മദ് വനിതാ ബ്രിഗേഡ് രൂപീകരിക്കുന്നു
