തീർത്ഥാടനത്തിനെത്തി ഇസ്ലാമായി വിവാഹം കഴിച്ച സിഖ് സ്ത്രീയെ ഇന്ത്യയിലേക്ക് നാടുകടത്താനുള്ള തീരുമാനം പാകിസ്ഥാന്‍ മരവിപ്പിച്ചു| Pakistan Suspends Deportation of Sikh Woman Who Converted to islam and Married During Pilgrimage | World
Last Updated:
ബാബാ ഗുരുനാനാക്കിന്റെ ജന്മവാർഷികാഘോഷങ്ങളിൽ പങ്കെടുക്കാൻ ഒരു ഇന്ത്യൻ തീർത്ഥാടന സംഘത്തോടൊപ്പം നവംബർ നാലിനാണ് കൗർ പാകിസ്ഥാനിലെത്തിയത്. പാകിസ്ഥാനിലെത്തി ഒരു ദിവസത്തിനുള്ളിൽ നാടകീയമായ വഴിത്തിരിവുണ്ടായി
ഇസ്ലാമിലേക്ക് മതം മാറിയ ഇന്ത്യൻ പൗരയായ സിഖ് സ്ത്രീയെ ഇന്ത്യയിലേക്ക് നാടുകടത്താനുള്ള തീരുമാനം പാകിസ്ഥാൻ മരവിപ്പിച്ചതായി റിപ്പോർട്ട്. വാഗാ അതിർത്തിയിൽവെച്ച് പെട്ടെന്നാണ് തീരുമാനം മരവിപ്പിക്കാൻ പാക് സർക്കാർ തീരുമാനിച്ചത്. അടുത്തിടെ പാകിസ്ഥാൻ സന്ദർശിക്കാനെത്തിയ സിഖുകാരിയായ സരബ്ജീത് കൗർ ഒരു പാകിസ്ഥാൻ പൗരനെ വിവാഹം കഴിച്ച് അവിടെ തന്നെ കഴിയുകയായിരുന്നു. ഇവരെ തിരിച്ച് ഇന്ത്യയിലേക്ക് അയയ്ക്കാനുള്ള ക്രമീകരണങ്ങൾ ചെയ്തിട്ടും നടുകടത്തൽ നടപ്പിലാക്കാൻ കഴിഞ്ഞില്ലെന്ന് ഇന്ത്യടുഡെ റിപ്പോർട്ട് ചെയ്തു. ഇത് അവരുടെ നിയമപരമായ സാധുതയെക്കുറിച്ചും അതിർത്തിക്കപ്പുറത്ത് അവർ തുടരുന്നതിന്റെ സാഹചര്യങ്ങളെക്കുറിച്ചുമുള്ള ചോദ്യങ്ങൾക്ക് തുടക്കമിട്ടു. അവസാനനിമിഷമാണ് നാടുകടത്താനുള്ള നടപടിക്രമങ്ങൾ പാകിസ്ഥാൻ നിര്‍ത്തിവെച്ചത്.
ഇക്കാര്യത്തിൽ പാകിസ്ഥാൻ ഔദ്യോഗിക വിശദീകരണമൊന്നും നൽകിയിട്ടില്ലെങ്കിലും രേഖകളുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളാണെന്ന് കാരണമെന്ന് പാക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ബാബാ ഗുരുനാനാക്കിന്റെ ജന്മവാർഷികാഘോഷങ്ങളിൽ പങ്കെടുക്കാൻ ഒരു ഇന്ത്യൻ തീർത്ഥാടന സംഘത്തോടൊപ്പം നവംബർ നാലിനാണ് കൗർ പാകിസ്ഥാനിലെത്തിയത്. പാകിസ്ഥാനിലെത്തി ഒരു ദിവസത്തിനുള്ളിൽ നാടകീയമായ വഴിത്തിരിവുണ്ടായി.
നവംബർ അഞ്ചിന് സരബ്ജീത് കൗർ ഇസ്ലാം മതം സ്വീകരിച്ചു. പിന്നാലെ പാക് പൗരനായ നാസിർ ഹുസൈനെ വിവാഹം കഴിച്ചു. നൂർ ഹുസൈൻ എന്ന പേരും സ്വീകരിച്ചു. അതിനുശേഷം സാധുവായ അംഗീകാരമില്ലാതെ അവർ പാകിസ്ഥാനിൽ താമസിച്ചു വരികയായിരുന്നു.
നാടുകടത്തുന്ന നടപടി പെട്ടെന്ന് മരവിപ്പിച്ചതോടെ അവരുടെ ഇപ്പോഴത്തെ സ്ഥിതി സംബന്ധിച്ച് അവ്യക്തത നിലനിൽക്കുന്നുണ്ട്. നടപടിക്രമങ്ങൾ എപ്പോൾ പുനഃരാരംഭിക്കുമെന്നത് സംബന്ധിച്ച് വ്യക്തതയില്ല. പാകിസ്ഥാനിലെ തീർത്ഥാടന കേന്ദ്രം സന്ദർശിക്കുന്നതിനിടെ സ്ത്രീ മതം മാറുകയും വിവാഹം കഴിക്കുകയും ചെയ്തതിനാൽ ഈ കേസ് ശ്രദ്ധ നേടിയിട്ടുണ്ട്.
New Delhi,New Delhi,Delhi
തീർത്ഥാടനത്തിനെത്തി ഇസ്ലാമായി വിവാഹം കഴിച്ച സിഖ് സ്ത്രീയെ ഇന്ത്യയിലേക്ക് നാടുകടത്താനുള്ള തീരുമാനം പാകിസ്ഥാന്‍ മരവിപ്പിച്ചു
