ഓൺലൈൻ വാർത്താലോകത്തേക്ക് ‘ദേശീയ ശബ്ദം’ എത്തുന്നു; ഉദ്ഘാടനം ആദിത്യ വർമ്മ നിർവ്വഹിച്ചു
Kerala

ഓൺലൈൻ വാർത്താലോകത്തേക്ക് ‘ദേശീയ ശബ്ദം’ എത്തുന്നു; ഉദ്ഘാടനം ആദിത്യ വർമ്മ നിർവ്വഹിച്ചു

തിരുവനന്തപുരം: മുതിർന്ന പത്രപ്രവർത്തകൻ സുരേഷ് കുമാറിന്റെ പത്രാധിപത്യത്തിൽ ആരംഭിക്കുന്ന പുതിയ ഓൺലൈൻ മാധ്യമമായ ‘ദേശീയ ശബ്ദം’ (desiyashabdam.com) പ്രകാശനം ചെയ്തു. കവടിയാർ കൊട്ടാരത്തിൽ നടന്ന ചടങ്ങിൽ തിരുവിതാംകൂർ രാജകുടുംബാംഗം ആദിത്യ വർമ്മ തമ്പുരാനാണ് പോർട്ടലിന്റെ ഉദ്ഘാടനകർമ്മം നിർവ്വഹിച്ചത്.

​സത്യസന്ധവും നിഷ്പക്ഷവുമായ വാർത്തകൾ അതിവേഗം വായനക്കാരിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ സംരംഭത്തിന് തുടക്കം കുറിച്ചിരിക്കുന്നത്. ദേശീയ വാർത്ത ദിനപത്രത്തിന്റെ മുൻ പത്രാധിപരായിരുന്ന സുരേഷ് കുമാറിന്റെ മാധ്യമരംഗത്തെ ദീർഘകാലത്തെ അനുഭവപരിചയം ഓൺലൈൻ വാർത്താലോകത്ത് ഗുണകരമായ മാറ്റങ്ങൾ സൃഷ്ടിക്കുമെന്ന് ചടങ്ങിൽ പങ്കെടുത്തവർ പറഞ്ഞു. കേരളത്തിലെയും ദേശീയ തലത്തിലെയും സാമൂഹിക, സാംസ്കാരിക, രാഷ്ട്രീയ വിഷയങ്ങളിൽ സജീവമായി ഇടപെടാനാണ് പോർട്ടൽ ലക്ഷ്യമിടുന്നത്.

​ജേർണലിസ്റ്റ് ആൻഡ് മീഡിയ അസോസിയേഷൻ ദേശീയ അധ്യക്ഷൻ വൈശാഖ് സുരേഷ്, സൗഹൃദചെപ്പ് ജനറൽ സെക്രട്ടറി വിജയകുമാർ അനുഗ്രഹ, രാജേഷ് കുമാർ ആലപ്പുറം, അജിത് തുടങ്ങിയ പ്രമുഖർ ചടങ്ങിൽ സംബന്ധിച്ചു. പുതിയ മാധ്യമ സംരംഭത്തിന് ഇവർ ആശംസകൾ നേർന്നു.

07/04/2026
July 2026
S M T W T F S
 1234
567891011
12131415161718
19202122232425
262728293031  

    ABOUT

    Media20 is your premier digital destination for high-speed news and trending stories. We focus on the “now,” delivering 24/7 updates on politics, entertainment, and social trends across India and Kerala.

    Tel : +91 9809805522
    Email : mail@media20.in
    Address : Gandariamman Kovil Road, Statue, GPO, Thiruvananthapuram, Kerala 695