മാധ്യമസ്വാതന്ത്ര്യത്തിന് നേരെയുള്ള ആക്രമണം; പ്രതിയെ ഉടൻ അറസ്റ്റ് ചെയ്യണം:  ജെ.എം.എ.
Kerala

മാധ്യമസ്വാതന്ത്ര്യത്തിന് നേരെയുള്ള ആക്രമണം; പ്രതിയെ ഉടൻ അറസ്റ്റ് ചെയ്യണം: ജെ.എം.എ.

കാഞ്ഞിരപ്പള്ളി: എസ്.ഡി. കോളേജിലുണ്ടായ സംഘർഷത്തിനിടെ മാധ്യമപ്രവർത്തകനെ മർദിച്ച സംഭവത്തിൽ പ്രതിയെ ഉടൻ അറസ്റ്റ് ചെയ്യണമെന്നും വധശ്രമത്തിന് കേസെടുക്കണമെന്നും ജേണലിസ്റ്റ് ആൻഡ് മീഡിയ അസോസിയേഷൻ കോട്ടയം ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.

അസോസിയേഷൻ ജില്ലാ ജോയിന്റ് സെക്രട്ടറി മുഹമ്മദ് ഷായ്ക്കാണ് ആക്രമണത്തിൽ പരിക്കേറ്റത്. കാഞ്ഞിരപ്പള്ളിയിലെ പ്രാഥമിക ചികിത്സയ്ക്കുശേഷം തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഷായെ പാലായിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

സംഘർഷം റിപ്പോർട്ട് ചെയ്യുന്നതിനിടെ ക്യാമ്പസിന് പുറത്തുവച്ച് പിന്നിൽനിന്നെത്തിയയാൾ തലയ്ക്ക് അടിച്ച് വീഴ്ത്തുകയായിരുന്നുവെന്നാണ് അസോസിയേഷന്റെ ആരോപണം. എസ്.എഫ്.ഐ പ്രവർത്തകരെ സഹായിക്കാനെത്തിയ ഡി.വൈ.എഫ്.ഐ പ്രാദേശിക പ്രവർത്തകനാണ് ആക്രമണം നടത്തിയതെന്നും സംഘടന ആരോപിച്ചു. സംഭവത്തിൽ പൊലീസ് അന്വേഷണം തുടരുകയാണ്.

പ്രതിയെ അറസ്റ്റ് ചെയ്യുന്നതിന് മുമ്പ് വിദേശത്തേക്ക് കടത്താൻ ശ്രമം നടക്കുന്നതായും കേസ് ലഘൂകരിക്കാനുള്ള നീക്കം അനുവദിക്കില്ലെന്നും അസോസിയേഷൻ വ്യക്തമാക്കി. നടപടി ഉണ്ടായില്ലെങ്കിൽ പൊലീസ് സ്റ്റേഷൻ മാർച്ച് ഉൾപ്പെടെയുള്ള സമരപരിപാടികൾ സംഘടിപ്പിക്കുമെന്നും മുന്നറിയിപ്പ് നൽകി. സംഭവത്തിൽ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് ജില്ലാ പൊലീസ് മേധാവിക്ക് അസോസിയേഷൻ പരാതി നൽകി.

30/09/2026
October 2026
S M T W T F S
 123
45678910
11121314151617
18192021222324
25262728293031

    ABOUT

    Media20 is your premier digital destination for high-speed news and trending stories. We focus on the “now,” delivering 24/7 updates on politics, entertainment, and social trends across India and Kerala.

    Tel : +91 9809805522
    Email : mail@media20.in
    Address : Gandariamman Kovil Road, Statue, GPO, Thiruvananthapuram, Kerala 695