തിരുവനന്തപുരം: മുതിർന്ന പത്രപ്രവർത്തകൻ സുരേഷ് കുമാറിന്റെ പത്രാധിപത്യത്തിൽ ആരംഭിക്കുന്ന പുതിയ ഓൺലൈൻ മാധ്യമമായ ‘ദേശീയ ശബ്ദം’ (desiyashabdam.com) പ്രകാശനം ചെയ്തു. കവടിയാർ കൊട്ടാരത്തിൽ നടന്ന ചടങ്ങിൽ തിരുവിതാംകൂർ രാജകുടുംബാംഗം ആദിത്യ വർമ്മ തമ്പുരാനാണ് പോർട്ടലിന്റെ ഉദ്ഘാടനകർമ്മം നിർവ്വഹിച്ചത്. സത്യസന്ധവും നിഷ്പക്ഷവുമായ വാർത്തകൾ അതിവേഗം വായനക്കാരിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ സംരംഭത്തിന് തുടക്കം കുറിച്ചിരിക്കുന്നത്. ദേശീയ വാർത്ത ദിനപത്രത്തിന്റെ മുൻ പത്രാധിപരായിരുന്ന സുരേഷ് കുമാറിന്റെ മാധ്യമരംഗത്തെ ദീർഘകാലത്തെ അനുഭവപരിചയം ഓൺലൈൻ വാർത്താലോകത്ത് ഗുണകരമായ മാറ്റങ്ങൾ സൃഷ്ടിക്കുമെന്ന് ചടങ്ങിൽ…




