കൊല്ലം: പോലീസ് ഉദ്യോഗസ്ഥരുടെ ദീർഘനാളത്തെ മുറവിളികൾക്ക് ഒടുവിൽ ഫലം കണ്ടു. കൊല്ലം സിറ്റി ഡി.എച്ച്.ക്യൂ ക്യാമ്പിലെ 54 പോലീസ് കുടുംബങ്ങൾക്ക് ഇനി മുതൽ അർഹമായ വീട്ടുവാടക ആനുകൂല്യം (HRA) ലഭിക്കും. ഇതുസംബന്ധിച്ച നിർണ്ണായക ഉത്തരവ് സർക്കാർ പുറപ്പെടുവിച്ചു. വെറും 1500 രൂപയിൽ നിന്ന് മോചനം: 2021-ലെ ശമ്പള പരിഷ്കരണം വന്നതോടെ ഉദ്യോഗസ്ഥർക്ക് ലഭിച്ചിരുന്ന തുച്ഛമായ ‘ബാരക്ക് അലവൻസ്’ (1500 രൂപ) വലിയ സാമ്പത്തിക പ്രതിസന്ധിയാണ് ഉണ്ടാക്കിയിരുന്നത്. കുടുംബത്തോടൊപ്പം താമസിക്കുന്നവർക്ക് ഈ തുക ഒന്നിനും തികയുമായിരുന്നില്ല. ഈ വിവേചനത്തിനെതിരെ…




