കൊല്ലം: ഇരവിപുരം റെയിൽവേ ഗേറ്റിലെ പതിറ്റാണ്ടുകൾ നീണ്ട ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരമേകി പുനർനിർമ്മിച്ച റെയിൽവേ മേൽപ്പാലം മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനിലൂടെ നാടിന് സമർപ്പിച്ചു. റെയിൽവേ വിഹിതമായ 6.75 കോടി രൂപ ഉൾപ്പെടെ ആകെ 38.21 കോടി രൂപ ചെലവഴിച്ചാണ് അത്യാധുനിക സൗകര്യങ്ങളോടെ പാലം പണിതീർത്തത്. ഭൂമി ഏറ്റെടുക്കലിനായി 10.04 കോടി രൂപയും പാലത്തിന്റെ പ്രധാന നിർമ്മാണത്തിനായി 20.54 കോടി രൂപയും കെ.എസ്.ഇ.ബി., വാട്ടർ അതോറിറ്റി എന്നിവയുടെ അനുബന്ധ പ്രവർത്തനങ്ങൾക്കായി 86.88 ലക്ഷം രൂപയുമാണ് വിനിയോഗിച്ചത്. മൃഗസംരക്ഷണ…




