നവി മുംബൈ: രാജ്യത്തെ മാധ്യമപ്രവർത്തകരുടെ സുരക്ഷയും സാമ്പത്തിക ഭദ്രതയും മുൻനിർത്തി ജേർണലിസ്റ്റ് ആൻഡ് മീഡിയ അസോസിയേഷൻ (ജെ.എം.എ.) വിപുലമായ ക്ഷേമപദ്ധതികൾ പ്രഖ്യാപിച്ചു. സംഘടനയുടെ മഹാരാഷ്ട്ര ഘടകത്തിന്റെ വിപുലീകരണത്തോടനുബന്ധിച്ച് നവി മുംബൈയിൽ സംഘടിപ്പിച്ച വെൽക്കം മീറ്റിലാണ് നിർണ്ണായക തീരുമാനങ്ങൾ ഉണ്ടായത്. ഇന്ത്യയിലുടനീളമുള്ള സംഘടനയിലെ അംഗങ്ങൾക്ക് 20 ലക്ഷം രൂപയുടെ അപകട ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കുമെന്നതാണ് ഇതിൽ പ്രധാനപ്പെട്ടത്. അപകടസാധ്യതയുള്ള സാഹചര്യങ്ങളിൽ ജോലി ചെയ്യുന്ന മാധ്യമപ്രവർത്തകർക്കും അവരുടെ കുടുംബങ്ങൾക്കും വലിയൊരു സുരക്ഷാ കവചമായി ഈ പദ്ധതി മാറും. മാധ്യമപ്രവർത്തകരുടെ സാമ്പത്തിക…




